Wednesday, November 30, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട്


കേരള സംസ്ഥാനത്തിന് അപകടഭീഷണി ഉയര്‍ത്തുന്ന ഒരു അണക്കെട്ട് എന്നതുപോലെതന്നെ ഇന്നത്തെ ഭാരതത്തിന്‍റെ പ്രതീകവുമായിതീരുകയാണ് മുല്ലപ്പെരിയാര്‍അണക്കെട്ട്. വികലമായ രാഷ്ട്രിയവും സ്വാര്‍ത്ഥതയുടെ അതിപ്രസരവും ചേര്‍ന്ന് ഭാരതത്തെ നശിപ്പിക്കുന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല എന്ന നിലയിലേക്കെത്തിയിരിക്കയാണ് സംഗതികള്‍ .
പക്ഷെ അത് ര്‍ച്ച ചെയ്യുന്നതിനുമുന്‍പായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഇന്നത്തെ നില ഒന്നു പരിശോധിച്ചുനോക്കാം.
115 ര്‍ഷങ്ങള്‍ക്കുമുന്‍പ് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് പണിതതാണ്മുല്ലപ്പെരിയാര്‍ അണക്കെട്ട്. സുര്‍ക്കിയില്‍ പണിതതില്‍നിലനില്ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്. ഡ്രെയിനേജ് ഗാലറികളില്ലാത്തതിനാല്‍വെള്ളത്തിന്‍റെ സമ്മര്‍ദം കൂടുന്ന അണക്കെട്ട് കണ്സ്ട്രക്ഷന്ജോയന്റുകളില്ലാത്ത ഒറ്റ ബ്ലോക്കായതിനാല്‍ വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. സ്പില്‍വേകളുടെ കുറവും സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍ ഉണ്ടായതും

Tuesday, November 29, 2011

ഇനി നമുക്ക് മലയാളം എഴുതി പഠിക്കാം !! രണ്ടു വഴികള്‍

http://www.google.com/ime/transliteration

രണ്ടാം വഴി
ജിമെയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ "മോസില ബ്രൌസര്‍ "വഴി ജി മെയില്‍ "ലേറ്റ്സ്റ് " വേര്‍ഷന്‍ ഓപ്പണ്‍ ചെയുക , അതിനു ശേഷം കമ്പോസ് മെയി ല്‍ ഓപ്പണ്‍ ചെയുക , തുടര്‍ന്ന് ഇടതുവശം മുകളില്‍ ഉള്ള ഐക്കണില്‍ മലയാളം ഫോണ്ട് എനേബിള്‍ ചെയുക്ക , തുടര്‍ന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയുതു ത്ടങ്ങുക , സ്പേസ് കൊടുത്തു കഴിഞ്ഞാല്‍ ടൈപ്പ് ചെയ്തതിന്റെ മലയാളം ലഭിക്കും , ശ്രദ്ധിക്കുക ബാക്ക് സ്പേസ് അടിച്ചാല്‍ സമാന മായ മറ്റു വാക്കുകളും ലഭിക്കും , ഇനി നമുക്ക് മലയാളം പഠിക്കാം
ഇതില്‍ കൂടുതല്‍ അറിയുന്നവര്‍ ദയവായി കളതട്ടില്‍ പറയുക ,
കടപ്പാട് : ഫേസ് ബുക്ക്‌ സുഹൃത്തുക്കളോട് !!!
ബിജു പിള്ള

Saturday, November 19, 2011

സെക്രട്ടറിയേറ്റ് ഉപരോധ സമരം - സംഘടനകള്‍ക്ക് എന്തുമാകാമോ?

     മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ ഇന്ന് (19/11/2011) സോളിഡാരിറ്റി എന്ന സംഘടന നടത്തുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഈ കുറിപ്പ് എഴുതുമ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലബാറിനെതിരേയുള്ള അവഗണന അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തിക്കൊണ്ട് നടത്തുന്ന ഈ ഉപരോധ സമരം ഉയര്‍ത്തുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ... മലബാര്‍ മേഖലയില്‍ നിന്നുള്ള എട്ട് മന്ത്രിമാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്ത് മലബാറിന് എന്ത് അവഗണനയാണ് നേരിടുന്നത് എന്ന

മദ്യം ഹൃദയാരോഗ്യത്തിനു നല്ലതോ?

Thursday, November 17, 2011

അങ്ങനെ ഐശ്വര്യാ റായി പെറ്റു.


അങ്ങനെ ഐശ്വര്യാ റായി പെറ്റു.
ആര്‍ക്കൊക്കെ പുല-വാലായ്മ ഉണ്ടെന്നറിയില്ല..

ആണാണോ പെണ്ണാണോ എന്നൊക്കെ വാതുവെച്ചു വാതു വെച്ച് ഏതായാലും പെണ്ണ് പെണ്ണിനെ പെറ്റു..

ഐശ്വര്യയുടെ കുഞ്ഞു പാല് കുടിച്ചു തുടങ്ങിയോ?
മുലപ്പാല് നേരിട്ട് കുടിച്ചോ അതോ കുപ്പിയില്‍ നിന്നോ ? 

ആദ്യം അമ്മെ എന്ന് വിളിച്ചോ അതോ അച്ഛാ എന്നോ അതോ 'ബച്ചാ' എന്നാണോ വിളിച്ചത്?
കുഞ്ഞിനു എന്തേലും ജാതക ദോഷമുണ്ടോ?

Sunday, November 13, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു യുവാവ് പരിഹസിക്കപ്പെടുമ്പോള്‍

            സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു യുവാവ് പരിഹസിക്കപ്പെടുമ്പോള്‍ എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ എഴുതുകയാണ്.  എവിടെ നിന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പരിഹാസ്യനായി തുടങ്ങിയത് എന്നത് എല്ലാവര്ക്കും അറിയാം.  യുട്യൂബ് വീഡിയോയുടെ അടിക്കുറിപ്പില്‍ ആരോ ഹരിശ്രീ കുറിച്ച ഒരു  തെറി വിളിയുടെ അനുബന്ധമായി സോഷ്യല്‍ നെറ്റ് വര്ക്ക്‌ ഗ്രൂപ്പുകളിലൂടെ അജ്ഞാതമായിരുന്നു കൊണ്ട് കൂട്ടുകാരില്‍ നിന്നും കൂട്ടുകാരിലേക്ക് പകര്ന്നു കൊടുത്ത തെറി പ്രചാരം ഇന്ന് ഒരു പ്രതിഭാസമായി ചര്ച്ചകളുടെ മേല്‍ ചര്ച്ചയായി തുടരുന്നു. 
          പൊതുസ്ഥലം കക്കൂസാക്കുന്ന നമ്മുടെ മലയാളിത്തത്തിന്റെ ഒരു വെര്‍ച്വല്‍ വെളിക്കിറക്കത്തിനു ഇങ്ങനെ ഒരു ആഫ്ടര്‍ എഫെക്റ്റ് ഉണ്ടാകുമെന്ന് കരുതാതെ പോയ നമ്മുടെ  'നെറ്റിസണ്‍മാര്‍' ഇപ്പോഴും ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബുദ്ധിമാനായ സന്തോഷ്‌ തന്‍റെ തടം ഉറപ്പിച്ചു മുന്നോട്ടു തന്നെ...

വാല്മീകത്തിലെ സീല്‍ക്കാരം

നക്ഷത്രങ്ങള്‍ കിന്നാരമോതുന്ന വെണ്‍നിലാപ്പൂന്തോപ്പില്‍
മിഴി നട്ടു കിടന്നൊരാ ഏകാന്ത നിമിഷങ്ങളില്‍,
ലഹരിപ്പൂവഞ്ചിയില്‍ ചാഞ്ചാടി ഞാന്‍ കിടന്നപ്പോള്‍
ന്‍ തപ്തമാം ഓര്‍മയില്‍ തുഷാരമായവള്‍ പെയ്തിറങ്ങി
പ്രണയത്തിന്‍ മന്ത്രങ്ങള്‍ എന്നിലുണര്‍ന്നത് അവളിലൂടെയായിരുന്നു
ഹൃദയത്തില്‍‍ ചെമ്പകപൂക്കള്‍ വിരിയിച്ചവള്‍
കയ്യില്‍ ‍ പ്രണയത്തിന്‍ ആദ്യാക്ഷരങ്ങളും കോറിയിട്ടു.
വാകപ്പൂക്കള്‍ പട്ടു വിരിച്ച വഴിയില്‍  കാത്തു ഞാന്‍ നില്‍ക്കുമ്പോള്‍
രാജകുമാരിയെ പോലള്‍ എത്തുമായിരുന്നു
കളമൊഴിതന്‍ ചിരിമൊഴി ന്‍റെ മനസ്സിന്‍റെ സംഗീതമായി
തങ്ക കാല്‍ചിലമ്പൊലി എന്‍ ഹൃദയത്തുടിപ്പായതെപ്പോള്‍?
അധരത്തേന്‍തൂലികകള്‍ എന്‍ മാറില്‍ കവിത പൊഴിച്ചതെപ്പോള്‍?
സീല്‍ക്കാര മണിനാഗങ്ങള്‍ എവിടെപ്പോയ് മറഞ്ഞു?
എന്‍ രാജകുമാരീ നീ എവിടെ? നിന്‍ കാല്‍ച്ചിലമ്പൊലി,
എന്‍ ഹൃദയത്തുടിപ്പിനായ്‌ കാതോര്‍ത്തു ഞാനിന്നും
വാകമരച്ചോട്ടിലെ വാല്മീകയവനികയില്‍ തപസ്സിരിപ്പൂ...
വാകപ്പൂക്കള്‍ എന്നും നിനക്കായ്‌ ചെമ്പട്ടു വിരിപ്പൂ, വരില്ലേ നീ?
സുഭാഷ്.ര്‍.നായര്‍
അക്കിരേത്ത്

Monday, November 7, 2011

മരുഭൂവിലെ താത്ത‍....

         ഇതെഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത് എന്‍റെ പ്രവാസ ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു കുടുംബമായിരുന്നു.....ശരിക്കും പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന ഒരു ചെറു കുടുംബം... അവരുടെ മരുഭൂമിയിലെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അതെന്‍റെ മനസ്സില്‍ ഒരു വിങ്ങല്‍ ആയി അവശേഷിച്ചു. ...
         ഒരിക്കല്‍ ഞാന്‍ വണ്ടിയൊന്നും കിട്ടാതെ വഴിയില്‍ നില്‍ക്കുകയായിരുന്നു. നട്ടുച്ച വെയില്‍.... വെള്ളിയഴ്ചയായതിനാല്‍ റോഡില്‍ വാഹനങ്ങളൊന്നുമില്ല.എല്ലാവരും ഉറങ്ങുകയായിരിക്കും... പെട്ടെന്നൊരു വണ്ടി ബ്രേക്കിട്ടു..വണ്ടി പിന്നോട്ട് വരുന്നു...ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു 'എങ്ങോട്ടാ?കയറുന്നോ?... അല്പം അമ്പരന്ന ഞാന്‍ തലയാട്ടി....'നാട്ടിലെവിടുന്നാ?....മുന്‍പിലിരിക്കുന്ന സ്ത്രീയായിരുന്നു ചോദിച്ചത്....'കണ്ണൂരില്‍'....ഉടനെ തന്നെ അടുത്ത ചോദ്യം...'ഇവിടെ പുതിയതാണോ'?....'ഉം'ന്നു മൂളി....

Sunday, November 6, 2011

ആട് പട്ടി ആകുന്നു , പട്ടി പൂച്ചയും പിന്നെ എലിയും ആകുന്നു :

കഴിഞ്ഞ ദിവസം മനോരമ ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്ത‍ കാണുക,
വടക്കന്‍ കേരളത്തില്‍ പത്ര കെട്ടുകള്‍ നശിപ്പിക്കുന്നു, വായനക്കാരന്‍റെ അറിയുവാന്‍ ഉള്ള അവകാശം ഇടതു പാര്‍ട്ടികള്‍ നശിപ്പിക്കുന്നു, ഇതേപ്പറ്റി ഒരു പത്ര സംഘടനാ മുഖ്യന്‍റെ പ്രതികരണം, പിന്നെ പിണറായി വക മറുപടി... സമര കാരണം (മനോരമയുടെ ഭാഷയില്‍) സിപിഎം ലോക്കല്‍ സമ്മേളനങ്ങളെ പറ്റി 'തുടരന്‍' എഴുതിയത്... അങ്ങനെ പോകുന്ന പ്രസ്തുത വാര്‍ത്ത‍ പത്ര വിതരണം തടസപ്പെടുവാന്‍ കാരണം ഇടതു, ബിജെപി പിന്തുണ ഉള്ള പത്ര വിതരണക്കാര്‍ സമരത്തില്‍ ആയതാണെന്ന് സമര്‍ഥി ക്കാന്‍ ശ്രമിച്ചു മൃതിയടയുന്നു. (ബിജെപി പിന്തുണയുടെ സത്യാവസ്ഥ അറിയില്ല , ഒരു മാധ്യമ സുഹൃത്ത്‌ പറഞ്ഞ അറിവ് മാത്രം ) ഇനി വിഷയത്തിലേക്ക് വരാം,

A SIMPLE QUESTION


First of all, please listen to this question. “Who is the biggest fool in this world?”
As soon as you heard the question, a smile blossomed on your lips, isn’t? Now just listen to the answer.
“You and me. I and you. Means all human beings.”
If you fully agree to this, then please realize that you are no more a fool. Otherwise….
O.K. Now let us move ahead. Here are the evidences:

പെണ്‍കുട്ടികള്‍ക്ക് പത്തു വയസ്സു മുതല്‍ വിവാഹമാകാമോ?

     പത്തു വയസ്സായ ബാലികമാരുടെ വിവാഹം അനുവദിക്കാമെന്ന്‌ സൗദി അറേബ്യയിലെ മുതിര്‍ന്ന പുരോഹിതന്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്ത. ശരിയത്ത്‌ നിയമപ്രകാരം ഇത്‌ അനുവദനീയമാണെന്ന്‌ മുഫ്‌തി അബ്ദുള്‍ അസീസ്‌ അല്‍ ഷെയ്‌ഖ്‌ ആണ്‌ പറഞ്ഞത്‌. പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതിന്‌ പിന്നാലെയുണ്ടായ പുരോഹിതന്‍റെ പ്രസ്‌താവന വന്‍വിവാദമായിട്ടുണ്ട്‌.

Saturday, November 5, 2011

ദരിദ്രവാസിയും പ്രവാസിയും തമ്മിലുള്ള ദൂരം = 40 കി.മീ.

അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി... പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.   
ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം... ഹോ, എത്ര എത്ര മോഹങ്ങള്‍.
എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..
ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി...
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി...
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?

Thursday, November 3, 2011

പിന്തുടര്‍ച്ചാവകാശം

അച്ഛന്‍മന്ത്രി മരിച്ചാല്‍ മകനെ മന്ത്രിയാക്കണം. അപ്പോള്‍?
കലക്ടര്‍ മരിച്ചാല്‍ മകനെ കലക്ടറാക്കണം.
പി. എം. ജി. മരിച്ചാല്‍ മകനെ/മകളെ പി. എം. ജി. ആക്കണം.
ഡി. ജി. പി. മരിച്ചാല്‍ മകന്‍ ഡി.ജി. പി.
കൈനോട്ടക്കാരന്‍ മരിച്ചാല്‍ മകന്‍ കൈനോട്ടക്കാരന്‍.
മാജിക്കുകാരന്‍ മരിച്ചാല്‍ മകന്‍ മാജിക്കുകാരന്‍.
അപ്പോള്‍ :

Wednesday, November 2, 2011

നിഷേധവോട്ട്

തെരഞ്ഞെടുപ്പുകളില്‍ 1961 - ലെ തെരഞ്ഞെടുപ്പു നിയമങ്ങളില്‍ പറഞ്ഞിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം പ്രാവര്‍ത്തികമാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് അംഗീകാരം നല്കിയതായി അറിയുന്നു. തെരഞ്ഞെടുപ്പു നിയമങ്ങളില്‍ 49 (O) വകുപ്പില്‍ നിഷേധവോട്ട് എന്ന സമ്പ്രദായം പ്രതിപാദിച്ചിട്ടുണ്ട് . ഒരു വോട്ടര്‍ താന്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ ആ വിവരം തെരഞ്ഞെടുപ്പുരേഖകളില്‍ പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ നിഷേധവോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകളേക്കാള്‍ കൂടുതലാണെങ്കില്‍ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനും സ്ഥാനാര്‍ഥികളെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യരാക്കാനും ഈ നിയമത്തില്‍ വകുപ്പില്ല.